തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ, നവീകരിച്ച കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് ഡീലക്‌സ് പേവാര്‍ഡ് ഈ മാസം 29 ന് തുറക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. ഏഴ് എ.സി. റൂമുകളും 36 നോണ്‍ എ.സി. റൂമുകളും ഉള്‍പ്പെടെ 43 സിംഗിള്‍ റൂമുകളാണ്, കിടിത്തിച്ചികിത്സ ആവശ്യമുള്ളവര്‍ക്കുവേണ്ടി ഈ പേവാര്‍ഡില്‍ ഒരുക്കിയിട്ടുള്ളത്. 90 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടത്തിയത്.
ഡീലക്‌സ് പേവാര്‍ഡ് കൂടാതെ, കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസിന്റെ ന്യൂ പേവാര്‍ഡും എസ്.എ.ടിയിലുണ്ട്. 42 നോണ്‍ എ.സി. സിംഗിള്‍ റൂമുകളാണ് ഇതിലുള്ളത്. ആശുപത്രിനേരിട്ട് നിയന്ത്രിക്കുന്ന പേവാര്‍ഡില്‍, 8 സിംഗിള്‍ റൂമുകളും 4 ഡബിള്‍ റൂമുകളും ഉള്‍പ്പെടെ 12 നോണ്‍ എ.സി.റൂമുകള്‍ മാത്രമാണുള്ളത്. അതിനാല്‍ രോഗികള്‍ കൂടുതലായും ആശ്രയിക്കുന്നത് കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് പേവാര്‍ഡുകളെയാണ്. അതുകൊണ്ടുതന്നെ ഡീലക്‌സ് പേവാര്‍ഡിന്റെ നവീകരണം ഒട്ടേറെപ്പേര്‍ക്ക് ആശ്വാസമാകും. നവീകരിച്ച പേവാര്‍ഡ്, 29ന് വൈകുന്നേരം നാല് മണിക്ക് മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അഡ്വ. എം.എ. വാഹീദ് എം.എല്‍.എ, മറ്റു ജനപ്രതിനിധികള്‍, സംഘടനാനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post