ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ ഡല്‍ഹി അടക്കം രാജ്യത്തെ പ്രധാനസ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. വരുന്ന ഉത്സവകാലത്ത് ആക്രമണം നടത്താനാണ് ഐഎസ് ഒരുങ്ങുന്നതെന്നാണു വിവരം. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണു ഡല്‍ഹി പോലീസിനു വിവരം കൈമാറിയത്. രാജസ്ഥാനിലും ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് സൂചന നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ചു രാജസ്ഥാന് പോലീസിനും ഇന്റലിജന്‍സ് മുന്നറിയിപ്പു നല്കി. ഇതോടെ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post