ആലപ്പുഴ: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി വിശ്വശാന്തി ഷോഡശാഹയജ്ഞമായി ആഘോഷിക്കുമ്പോള്‍ കായംകുളം ചിറക്കടവം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീമദ്ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ആരംഭിച്ചു. യജ്ഞത്തിന് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ദീപപ്രോജ്ജ്വലനം നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ വള്ളിക്കുന്നം രാധാകൃഷ്ണന്‍, ബ്രഹ്മചാരി സുരേഷ് തുടങ്ങിയവര്‍ സമീപം.












