തിരുവനന്തപുരം: ആക്കുളം കായല്‍ സൗന്ദര്യവത്കരണം നവംബര്‍ മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.
കായലിലെ ചെളി നീക്കം ചെയ്യുമ്പോള്‍ മണല്‍ എത്ര ശതമാനമുണ്ടെന്ന് കണക്കാക്കി വേര്‍തിരിച്ചെടുക്കുന്നതിനുള്ള സാധ്യത ആരായും. ഇതിന് കായലില്‍ പലയിടങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് എഞ്ചിനീയറിംഗ് കോളേജില്‍ പരിശോധിക്കും. മണലിന്റെ അനുപാതം കണ്ടെത്തി കുറഞ്ഞവില നിശ്ചയിച്ച് ടെണ്ടര്‍ ചെയ്ത് പൊതു ലേലത്തിലൂടെ വില്‍ക്കാനും തീരുമാനമായി. ഡ്രെഡ്ജിംഗ് ഉള്‍പ്പെടെ മുഴുവന്‍ ജോലികളും മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാനും തീരുമാനമായി.
Discussion about this post