തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കിഴക്കേക്കോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ ശ്രീ സത്യാനന്ദഗുരു സമീക്ഷ (ജയന്തി സമ്മേളനം) മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ജയന്തി സന്ദേശം വിളംബരം ചെയ്തു.
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍, വിശ്വഹിന്ദു പരിഷത് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. ജെ. മോഹന്‍കുമാര്‍, ഷോഡശാഹയജ്ഞം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍, ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി തിരുവനന്തപുരം ജില്ലാകമ്മിറ്റി ചെയര്‍മാന്‍ ആര്‍.ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി ശ്രീരാമദാസ ആശ്രമത്തിലെ മിഥില ഭജന സമിതിയുടെ ഭജനയും നടന്നു.
സ്വാമി സത്യാനന്ദസരസ്വതി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു പുറത്തിറക്കിയ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെക്കുറിച്ചുള്ള ‘യുഗപ്രഭാവന്‍’ എന്ന ഡിവിഡിയുടെ പ്രകാശനം സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ സമ്മേളനത്തില്‍ നിര്‍വഹിച്ചു. ആര്‍. രാമചന്ദ്രന്‍ നായര്‍ ഡിവിഡി ഏറ്റുവാങ്ങി.
Discussion about this post