ചങ്ങനാശ്ശേരി: 36-ാമത് മന്നംട്രോഫി കലാ-കായികമേള നവംബര്‍ 21, 22, 23, 24 തിയ്യതികളില്‍ പെരുന്നയില്‍ നടക്കും. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഇതിനായി ജി. സുകുമാരന്‍ നായര്‍ രക്ഷാധികാരിയും സ്‌കൂള്‍സ് ജനറല്‍ മാനേജര്‍ പ്രൊഫ. കെ.വി.രവീന്ദ്രനാഥന്‍ നായര്‍ പ്രസിഡന്റുമായുള്ള സംഘാടകസമിതിയെ തിരഞ്ഞെടുത്തു.
എന്‍.എസ്.എസ്. ബോയ്‌സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.ഹരികുമാറാണ് ജനറല്‍ കണ്‍വീനര്‍. മത്സരങ്ങള്‍ 13ന് ആരംഭിച്ച് 16ന് അവസാനിക്കും.
Discussion about this post