തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്. എം.കെ സാനു അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലായ ‘മനുഷ്യന് ഒരു ആമുഖം’ എന്ന കൃതിയാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. ഇത്തവണ മുതല്‍ അവാര്‍ഡ് തുക ഒരുലക്ഷം രൂപയാക്കി ഉയര്‍ത്തിയതായി എം.കെ. സാനു അറിയിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ഈ കൃതിക്ക് ലഭിച്ചിരുന്നു.












