പാലക്കാട്: കൊല്ലത്ത് പോലീസുകാരനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ആട് ആന്റണി പിടിയില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന ഗോപാലപുരത്തുവച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്.
2012 ജൂണില്‍ കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ പോലീസുകാരനായ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയതിനു ശേഷമാണ് ആന്റണി ഒളിവില്‍ പോകുന്നത്. വാഹനത്തില്‍ മാരകായുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ആട് ആന്റണിയെ പിടികൂടി ജീപ്പിലേക്കു കയറ്റുമ്പോഴാണു പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെയും എഎസ്‌ഐ ജോയിയെയും കുത്തിയശേഷം രക്ഷപ്പെട്ടത്.













Discussion about this post