തിരുവനന്തപുരം: ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ ഐ.വി. ശശിക്ക്. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ജെ.സി. ഡാനിയേല്‍ പുരസ്ക്കാരം. നാലു പതിറ്റാണ്ടു നീണ്ട ചലച്ചിത്ര പ്രവര്‍ത്തന മികവു പരിഗണിച്ചാണ് അവാര്‍ഡ്. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
നൂറ്റി അന്‍പതോളം ചിത്രങ്ങള്‍ ഐ.വി. ശശി സംവിധാനം ചെയ്തിട്ടുണ്ട്. 1982 ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹം സംവിധാനം ചെയ്ത ആരൂഢത്തിന് ലഭിച്ചിരുന്നു. കലാസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തെത്തിയത്.












