തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും റിപ്പോര്‍ട്ടിംഗിനായി പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും. ഇതിനായി മാധ്യമ പ്രവര്‍ത്തകരുടെ (പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ) വിശദാംശങ്ങളും മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും സ്ഥാപന അധികൃതരുടെ സാക്ഷ്യപത്രം സഹിതം ഒക്‌ടോബര്‍ 17ന് മുമ്പ് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം.
നല്‍കേണ്ട വിവരങ്ങള്‍ പേര് : തസ്തിക(റിപ്പോര്‍ട്ടര്‍/പ്രാദേശിക ലേഖകന്‍/ഫോട്ടോഗ്രാഫര്‍/വീഡിയോഗ്രാഫര്‍/വീഡിയോ ടീമംഗം) : സ്ഥാപനം : പാസ് അനുവദിക്കേണ്ടത് ഏത് മേഖലയിലേക്ക് :
Discussion about this post