തിരുവനന്തപുരം: കഴിഞ്ഞ പതിനേഴ് ദിവസമായി തോട്ടംതൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. രണ്ടുദിവസമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കൂലി വര്‍ധിപ്പിക്കാമെന്ന ധാരണയിലാണ് സമരം പിന്‍വലിച്ചത്.
തേയിലത്തോട്ടം തൊഴിലാളികളുടെ വേതനം 69 രൂപയും ഏലം മേഖലയില്‍ ദിവസവേതനം 63 രൂപയും റബ്ബര്‍മേഖലയില്‍ 64 രൂപയും വര്‍ധിപ്പിച്ചു. അടിസ്ഥാനശമ്പളവും ഡി.എ.യും ചേര്‍ന്ന തുകയിലാണ് വര്‍ധന. മറ്റ് ആനുകൂല്യങ്ങള്‍കൂടി ചേരുമ്പോള്‍ വേതനം ഇനിയുമുയരും.
തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.













Discussion about this post