തിരുവനന്തപുരം: കേരളത്തിനകത്ത് കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറികളും ന്യായമായ വിലയ്ക്ക് സംഭരിച്ച് വില്പന നടത്തുവാന്‍ ഹോര്‍ട്ടിക്കോര്‍പ്പ്. ഇപ്പോള്‍ തിരുപുറം, കുളത്തൂര്‍, നല്ലൂര്‍വട്ടം, വയനാട്, രാമങ്കരി, വാമനപുരം, പെരുങ്കടവിള, തോന്നയ്ക്കല്‍, കഞ്ഞിക്കുഴി, വടകരപ്പതി, വട്ടവട, കാന്തല്ലൂര്‍, ചോറ്റാനിക്കര തുടങ്ങിയ കൃഷിവകുപ്പിന്റെ ക്ലസ്റ്ററുകളില്‍നിന്നും വി.എഫ്.പി.സി.കെയുടെ വിപണികളില്‍നിന്നും വേള്‍ഡ് മാര്‍ക്കറ്റുകളില്‍നിന്നുമാണ് പ്രധാനമായും ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സംഭരിക്കുന്നത്.
ഇപ്പോള്‍ ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്‍കുന്നവരെ കൂടാതെ ഏതെങ്കിലും കര്‍ഷകര്‍ക്കോ കര്‍ഷകകൂട്ടായ്മക്കോ പച്ചക്കറി വില്പന നടത്താന്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സഹായം ആവശ്യമാണെന്ന് കണ്ടാല്‍ ഹോര്‍ട്ടിക്കോര്‍പ്പിന്റെ മാനേജിംഗ് ഡയറക്ടറെയോ റീജിയണല്‍ മാനേജര്‍ (പ്രോജക്ട്)-നെയോ ഫോണ്‍ മുഖേനയോ കത്തുമുഖേനയോ അറിയിച്ചാല്‍ സംഭരിക്കാനുള്ള നടപടി അടിയന്തിരമായി കൈക്കൊള്ളും. ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്ന പച്ചക്കറികളുടെ സാമ്പിളുകള്‍ കാര്‍ഷിക കോളേജിലെ ലാബില്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷയുള്ള പച്ചക്കറികളാണെന്ന് ഉറപ്പുവരുത്തുന്നുമുണ്ട്.
Discussion about this post