പാലക്കാട്: പുതുശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി ഷണ്‍മുഖ ചെട്ടിയാരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്‌ടെത്തി. ഇന്നു രാവിലെയാണ് മൃതദേഹം കണ്‌ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം അറിവായിട്ടില്ല.












