കണ്ണൂര്‍: കൂത്തുപറമ്പില്‍ വന്‍ ആയുധശേഖരം കണ്ടെത്തി. 32 ബോംബുകളും 10 വടിവാളുകളും ഉള്‍പ്പടെയുള്ള ആയുധ ശേഖരമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ആരും അറസ്റ്റിലായിട്ടില്ല. പ്രദേശത്ത് റെയ്ഡ് തുടരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കണ്ണൂരിലെ സംഘര്‍ഷ മേഖലകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ആയുധം പിടിച്ചെടുത്തത് സിപിഎം ശക്തികേന്ദ്രങ്ങളില്‍ നിന്നാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സൂക്ഷിച്ചവയാണിതെന്നും ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു.













Discussion about this post