പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ദുരന്ത സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ടി.വി. സുഭാഷിന്‍റെ നേതൃത്വത്തില്‍ ഒക്ടോ.20ന് രാവിലെ ഒന്‍പതിന് പമ്പ മുതല്‍ സന്നിധാനം വരെ ദുരന്ത നിവാരണ നടത്തം സംഘടിപ്പിക്കും. ഒക്ടോ.21ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട കളക്ടറേറ്റില്‍ നിന്ന് പമ്പയിലേക്കും ദുരന്ത നിവാരണ നടത്തം ഉണ്ടാവും. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അപകടമുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി വിലയിരുത്തി പരിഹാരം കാണുന്നതിനാണ് ദുരന്ത നിവാരണ നടത്തം.












