തിരുവനന്തപുരം: ഒക്ടോബര്‍ 21 പേലീസ് സ്മൃതിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണമടഞ്ഞ പോലീസ് സേനാംഗങ്ങള്‍ക്ക് കേരള പോലീസ് ആദരാഞ്ജലികളര്‍പ്പിച്ചു. രാവിലെ എട്ടിന് തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന സ്മൃതിദിന പരേഡില്‍ ധീരസ്മൃതിഭൂമിയില്‍ ആഭ്യന്തര-വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post