തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 448438 പേര്‍ക്കെതിരെ നടപടി കൈക്കൊണ്ടതായി ട്രാഫിക് ചുമതലയുള്ള എ.ഡി.ജി.പി അരുണ്‍കുമാര്‍ സിന്‍ഹ അറിയിച്ചു. ഇവരില്‍ നിന്ന് 6,22,65,800 രൂപ പിഴ ഈടാക്കി.
മദ്യപിച്ച് വാഹനമോടിച്ചതിനെതിരെ 15647 പേര്‍ക്കെതിരെയും അമിതവേഗത്തിന് 24509 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 33224 പേര്‍ക്കെതിരെയും ഹെല്‍മെറ്റ് ധരിക്കാത്തതിന് 159513 പേര്‍ക്കെതിരെയും നടപടി കൈക്കൊണ്ടു. തെറ്റായ വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിന് 5086 പേര്‍ക്കെതിരെയും അശ്രദ്ധമായി വണ്ടിയോടിച്ചതിന് 6952 പേര്‍ക്കെതിരെയും അമിതഭാരം കയറ്റിയതിന് 16233 പേര്‍ക്കെതിരെയും ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തതിന് 9672 പേര്‍ക്കെതിരെയും നടപടി കൈക്കൊണ്ടു. ഗതാഗത തടസ്സമുണ്ടാക്കുംവിധം പാര്‍ക്ക് ചെയ്തതിന് 29262 പേരില്‍ നിന്ന് പിഴ ഈടാക്കി. സണ്‍ഫിലിം നീക്കം ചെയ്യാത്തതിന് 494 പേര്‍ക്കെതിരെയും യൂണിഫോം ധരിക്കാത്തതിന് 40003 പേര്‍ക്കെതിരെയും മഞ്ഞവര മുറിച്ചുകടന്നതിന് 1482 പേര്‍ക്കെതിരെയും ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 7504 പേര്‍ക്കെതിരെയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1680 പേര്‍ക്കെതിരെയും മറ്റ് നിയമലംഘനങ്ങള്‍ക്ക് 112824 പേര്‍ക്കെതിരെയുമാണ് നടപടി എടുത്തത്.
സെപ്റ്റംബര്‍ മാസത്തില്‍ സംസ്ഥാനത്ത് 3195 വാഹനാപകടങ്ങളാണ് ഉണ്ടായത്. 297 പേര്‍ ഇതോടനുബന്ധിച്ച് മരണപ്പെടുകയും 3725 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിനും ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനും നിയമനടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും എ.ഡി.ജി.പി അറിയിച്ചു.












