തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളിലെത്തുന്ന സമ്മതിദായകര്‍ താഴെ പറയുന്ന തിരിച്ചറിയല്‍ രേഖകളിലൊന്ന് കൈയില്‍ കരുതണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പത്രക്കുറിപ്പില്‍ അറിയിച്ചു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി. ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇവയിലേതെങ്കിലുമാണ് കൈവശം കരുതേണ്ടത്.
Discussion about this post