സിഡ്‌നി: അധോലോക രാജാവ് ഛോട്ടാരാജന്‍ പിടിയിലായി. ബാലിയിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് ഇന്റര്‍പോളാണ് ദാവൂദ് ഇബ്രാഹിമ്മിന്റെ പ്രധാന കൂട്ടാളിയായ ഛോട്ടാരാജനെ അറസ്റ്റ് ചെയ്തത്. മുംബൈ സ്‌ഫോടനക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് ഛോട്ടാരാജന്‍.
ഏതാനും ദിവസങ്ങളായി ഓസ്‌ട്രേലിയയില്‍ താമസിക്കുകയായിരുന്നു ഛോട്ടാരാജന്‍. ഇയാളെ പിടികൂടാനായി ഇന്ത്യ ഓസ്‌ട്രേലിയയുമായി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു. ഓസ്‌ട്രേലിയന്‍ അധികൃതര്‍ നല്‍കിയ വിവരങ്ങള്‍ക്കനുസരിച്ചാണ് സിഡ്‌നിയില്‍ നിന്ന് ബാലിയിലെത്തിയപ്പോള്‍ ഇന്റര്‍പോള്‍ ഛോട്ടാ രാജനെ പിടികൂടിയത്.
ഇന്ത്യയില്‍ 20 കൊലപാതകക്കേസുകളില്‍ പ്രതിയായ ഛോട്ടാരാജന്‍ നിരവധി തീവ്രവാദ കേസുകളിലും പ്രതിയാണ്.
Discussion about this post