അമന്‍: സ്‌ഫോടക വസ്തുകള്‍ നിറഞ്ഞ ട്രക്കിനു തീപിടിച്ച് എട്ടു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കേറ്റു. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മനില്‍ ജോര്‍ദാന്‍ കസ്റ്റംസ് വിഭാഗത്തിന്റെ പരിസരിച്ചു നിര്‍ത്തിയിട്ടിരുന്ന ട്രക്കാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജോര്‍ദാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു












