തിരുവനന്തപുരം: ഒടുവിലത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് നവംബര്‍ 2, 5 തീയതികളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൊത്തം 25108535 വോട്ടര്‍മാര്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറവും (2905103) ഏറ്റവും കുറവ് വയനാടും (573513) ആണ്.
വോട്ടര്‍മാരുടെ എണ്ണത്തില്‍ തൊട്ടു പിറകിലുള്ള ജില്ലകള്‍ തിരുവനന്തപുരവും (2602589) തൃശ്ശൂരുമാണ് (2436213). വയനാട് പോലെ 10 ലക്ഷത്തില്‍ താഴെ വോട്ടര്‍മാരുള്ള ജില്ലകളാണ് ഇടുക്കിയും (849184) കാസര്‍ഗോഡും (951703). സംസ്ഥാനത്ത് 13050163 സ്ത്രീ വോട്ടര്‍മാരാണുളളത്. പുരുഷ വോട്ടര്‍മാരുടെ എണ്ണം 12058372. എല്ലാ ജില്ലകളിലും സ്ത്രീ വോട്ടര്‍മാര്‍ തന്നെയാണ് എണ്ണത്തില്‍ മുന്നില്‍. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ളത് മലപ്പുറത്താണ്. 1480329. പുരുഷ വോട്ടര്‍മാര്‍ 1424774. തിരുവനന്തപുരത്ത് 1376749 സ്ത്രീ വോട്ടര്‍മാരും 1225840 പുരുഷ വോട്ടര്‍മാരുമാണുള്ളത്. വയനാട്ടില്‍ ഇത് 291312, 282201 എന്നിങ്ങനെയാണ്. മറ്റു ജില്ലകളിലെ വോട്ടര്‍മാരുടെ എണ്ണം ചുവടെ. ബ്രാക്കറ്റില്‍ യഥാക്രമം പുരുഷ, വനിതാ വോട്ടര്‍മാര്‍. കൊല്ലം-2023749 (957614, 1066135), പത്തനംതിട്ട- 1001325 (468807; 532518), ആലപ്പുഴ- 1640898 (776774; 864124), കോട്ടയം- 1503581 (738425; 765156), ഇടുക്കി- 849184 (421703; 427481), എറണാകുളം- 2379087 (1167670; 1211417), തൃശ്ശൂര്‍- 2436213 (1156007; 1280206), പാലക്കാട്- 2131322 (1033371; 1097951), കോഴിക്കോട്- 2276217 (1094341; 1181876), കണ്ണൂര്‍- 1834051 (850414; 983637), കാസര്‍ഗോഡ്- 951703 (460431; 491272).
Discussion about this post