പത്തനംതിട്ട: അശ്വിനികുമാര്‍ എം.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ശാസ്ത്ര-സാങ്കേതിക, പരിസ്ഥിതി, വനം പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നവംബര്‍ 12 മുതല്‍ 15 വരെ കൊച്ചിയിലും അഗത്തിയിലും സന്ദര്‍ശനം നടത്തും. 2015 ലെ കോമ്പന്‍സേറ്ററി എഫോറസ്റ്റേഷന്‍ ബില്‍, കേരളത്തിലെയും പ്രത്യേകിച്ച് എറണാകുളത്തെയും പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച് സമിതി വിദഗ്ധരുമായും സിവില്‍ സൊസൈറ്റി സംഘടനകളുമായും സര്‍ക്കാരിതര സംഘടനകളുമായും നവംബര്‍ 14-ന് കൊച്ചിയില്‍ ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് സമിതി മാധ്യമപ്രതിനിധികളുമായും ചര്‍ച്ച നടത്തും.
കമ്മറ്റി മുമ്പാകെ ഹാജരായി പാരിസ്ഥിതിക വിഷയങ്ങള്‍ സംബന്ധിച്ച തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വി.എസ്.പി സിംഗ്, ജോയിന്‍റ് ഡയറക്ടര്‍, രാജ്യസഭാ സെക്രട്ടേറിയറ്റ്, റൂം നമ്പര്‍ 142, ഒന്നാംനില, പാര്‍ലമെന്‍റ് ഹൗസ് അനക്സ്, ന്യൂഡല്‍ഹി-110001 എന്ന വിലാസത്തില്‍ നവംബര്‍ 10 നകം അപേക്ഷ നല്‍കണം. ഫോണ്‍ : 23035411.
Discussion about this post