തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനില്‍ ആള്‍മാറാട്ടം നടത്തുന്നതിനുള്ള ശ്രമം ഉണ്ടായാല്‍ പ്രസൈഡിംഗ് ഓഫീസര്‍ 32-ാം ചട്ടപ്രകാരം നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്താന്‍ പാടില്ലായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
ഒരു പ്രത്യേക സമ്മതിദായകനാണെന്ന് അവകാശപ്പെടുന്ന ആളിന്റെ നിജസ്ഥിതിയെപ്പറ്റി ഏതെങ്കിലും പോളിംഗ് ഏജന്റ് നിശ്ചിത ഫീസ് അടച്ച് തര്‍ക്കം ഉന്നയിച്ചാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ തര്‍ക്കം സംബന്ധിച്ച് 32-ാം ചട്ടപ്രകാരമുള്ള അന്വേഷണം നടത്തേണ്ടതും അന്വേഷണത്തില്‍ തര്‍ക്കം തെളിയിക്കപ്പെട്ടതായി കരുതുന്നപക്ഷം തര്‍ക്കത്തില്‍ വിധേയമായ ആളിനെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയേണ്ടതും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 171 എഫ് വകുപ്പ് പ്രകാരം അയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കേണ്ടതുമാണ്.
Discussion about this post