തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള പോളിംഗ് ഓഫീസര്‍മാര്‍, നവംബര്‍ രണ്ടിന് തിരഞ്ഞെടുപ്പ് നടത്തുന്ന ജില്ലകളില്‍ (വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റികള്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഒഴികെ) നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് മുമ്പും, നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടത്തുന്ന ജില്ലകളില്‍ നവംബര്‍ നാലിന് രാവിലെ 10 മണിക്ക് മുമ്പും പോളിംഗ് സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ അതാത് വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം.
പോളിംഗ് സാധനങ്ങള്‍ ഏറ്റുവാങ്ങി അവിടെ സജ്ജമാക്കിയിട്ടുളള വാഹനങ്ങളില്‍ ബന്ധപ്പെട്ട പോളിംഗ് സ്റ്റേഷനുകളില്‍ എത്തിച്ചേരണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച് ഉത്തരവായി. പോളിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയ നിയമന ഉത്തരവില്‍ രാവിലെ എട്ട് മണിക്ക് എത്തിച്ചേരണം എന്നാണ് നിഷ്‌ക്കര്‍ഷിച്ചിരുന്നത്. പോളിംഗ് സാധനങ്ങളുടെ വിതരണ സ്വീകരണ ചുമതലയുളള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും ബന്ധപ്പെട്ട വരണാധികാരികളും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുളള എല്ലാ പോളിംഗ് സാധനങ്ങളും വിതരണ ദിവസം രാവിലെ 10 മണിക്ക് മുമ്പ് അതാത് വിതരണ കൗണ്ടറുകളില്‍ പോളിംഗ് ഓഫീസര്‍മാര്‍ക്ക് വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ടെന്നും അവ രാവിലെ 10 മണി മുതല്‍ വിതരണം ചെയ്തു തുടങ്ങി വിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
Discussion about this post