തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന് ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായതായി പുരസ്‌കാരനിര്‍ണയ സമിതിയംഗം ജോര്‍ജ് ഓണക്കൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശംസാഫലകവുമാണ് പുരസ്‌കാരം.
Discussion about this post