തിരുവനന്തപുരം: ഏഴു ജില്ലകളിലായി നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 76.2 ശതമാനം പോളിംഗ് നടന്നു. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്, 82.02 ശതമാനം. രണ്ടാമതെത്തിയ കണ്ണൂര്‍ ജില്ലയില്‍ 79.8 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അവസാനകണക്കുകള്‍ പുറത്തുവരുമ്പോള്‍ പോളിംഗ് ശതമാനത്തില്‍ നേരിയ മാറ്റം വരും. ഏറ്റവും കുറവു പോളിംഗ് തിരുവനന്തപുരം ജില്ലയിലാണ്, 69 ശതമാനം പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ നഗരസഭ കണ്ണൂരിലെ ആന്തൂരാണ്. ഇവിടെ 91.84 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും വോട്ട് രേഖപ്പെടുത്തിയതു വയനാട്ടിലാണ്. ഗ്രാമപഞ്ചായത്തുകളില്‍ കുറവു രേഖപ്പെടുത്തിയതു തിരുവനന്തപുരത്തും. കോര്‍പറേഷനുകളില്‍ ഉയര്‍ന്ന പോളിംഗ് ശതമാനമായ 74.93 ശതമാനം കോഴിക്കോട്ട് രേഖപ്പെടുത്തി. കുറവു തിരുവനന്തപുരത്തും, 60 ശതമാനം.
സംസ്ഥാനത്ത് ഒരിടത്തും റീപോളിംഗ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടിട്ടില്ല. റീപോളിംഗിനു പരാതി ലഭിച്ചാല്‍ അടുത്ത ദിവസം വോട്ടെടുപ്പു നടത്തണമെന്നാണു ചട്ടം. ഭൂരിഭാഗം ജില്ലകളിലും കോര്‍പറേഷന്‍ പ്രദേശങ്ങളെ അപേക്ഷിച്ചു ഗ്രാമപ്രദേശങ്ങളിലായിരുന്നു ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. എന്നാല്‍, മുനിസിപ്പാലിറ്റികളില്‍ കനത്ത വോട്ടിംഗാണു നടന്നത്.
സംസ്ഥാനത്തു മൊത്തം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് 17 സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു. ചിലയിടങ്ങളില്‍ യന്ത്രങ്ങളുടെ തകരാര്‍ പരിഹരിച്ചു വോട്ടിംഗ് തുടര്‍ന്നു.
വെബ്കാസ്റ്റിംഗ് സംവിധാനങ്ങള്‍ സംസ്ഥാനത്തു നാലിടത്തു തടസപ്പെട്ടു. തിരുവനന്തപുരം ജില്ലയില്‍ മൂന്നിടത്തും കണ്ണൂരില്‍ ഒരിടത്തുമാണു വെബ്കാസ്റ്റിംഗ് സംവിധാനം തടസപ്പെട്ടത്. തിരുവനന്തപുരം കോട്ടപ്പുറത്ത് രണ്ടിടത്തും മാണിക്യവിളാകത്ത് ഒരിടത്തും കണ്ണൂരില്‍ കാഞ്ഞിരംകോടുമാണു വെബ്കാസ്റ്റിംഗ് സംവിധാനം തടസപ്പെട്ടത്. ഇതു സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Discussion about this post