Wednesday, January 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സഞ്ചാരികള്‍ക്ക്‌ വിസ്‌മയമൊരുക്കി കുറുവ

by Punnyabhumi Desk
Nov 4, 2015, 05:09 pm IST
in മറ്റുവാര്‍ത്തകള്‍

വയനാട്: നഗര തിരക്കുകളില്‍ മനസു മടുത്തവര്‍ക്ക്‌ പ്രകൃതിയെ അറിയാന്‍ അവസരമൊരുക്കുന്ന കുറുവ ദ്വീപ്‌ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുന്നു. സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ കുറവാ ദ്വീപ്‌ ഈ മാസം സഞ്ചാരികള്‍ക്കായി തുറന്നു നല്‍കും.

മഴക്കാലം ആരംഭിച്ചതിനാല്‍ കഴിഞ്ഞ ജൂണിലാണ്‌ കേന്ദ്രം താല്‍ക്കാലികമായി അടച്ചത്‌. മഴക്കാലം കഴിഞ്ഞുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്‌. സഞ്ചാരികളെ ദ്വീപിലേക്ക്‌ എത്തിക്കുന്നതിനായി മുളയും പൈപ്പുകളും ഉപയോഗിച്ചുള്ള ചങ്ങാടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ദ്വീപ്‌ ചുറ്റിക്കാണിക്കുന്നതിന്‌ വേണ്ടി തയ്യാറാക്കിയ ചെറുതും വലുതുമായ നാലോളം പാലങ്ങളുടെയും നടപ്പാതയുടെയും പ്രവൃത്തികളും പുരോഗമിക്കുകയാണ്‌. നിലവിലുള്ള പാലങ്ങള്‍ക്കു മുകളില്‍ പുതിയ മുളകള്‍ കൊണ്ട്‌ മെടഞ്ഞ്‌ പ്രത്യേക രീതിയിലാണ്‌ നിര്‍മ്മാണം. ദ്വീപിലെത്തുന്നവര്‍ക്ക്‌ ഫോട്ടോ എടുക്കാന്‍ പ്രത്യേകം സജ്ജമാക്കിയ ഗാലറിയും നടന്നു ക്ഷീണിക്കുന്നവര്‍ക്ക്‌ ഇരിക്കാനായി വിവിധ സ്ഥലങ്ങളിലായി ബെഞ്ചുകളും തയ്യാറാക്കിയിട്ടുണ്ട്‌. മുളകള്‍ കൊണ്ടുണ്ടാക്കിയ നടപ്പാതയ്‌ക്ക്‌ ഇരു വശങ്ങളിലുമായി വേലി കെട്ടുന്നതും കാടുകള്‍ ചെത്തി നടക്കാന്‍ യോഗ്യമാക്കുന്നതുമാണ്‌ നിലവില്‍ ബാക്കിയുള്ള നവീകരണ പ്രവര്‍ത്തികള്‍. പ്രകൃത്യാ രൂപപ്പെട്ട ദ്വീപുകളും ഉപദ്വീപുകളുമായി ഏകദേശം 950 ഏക്കര്‍ വിസ്‌തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഇവിടെ ഏകദേശം 64 ഓളം ദ്വീപുകളാണുള്ളത്‌. മാനന്തവാടി പുഴയും പനമരം പുഴയും സംഘമിക്കുന്ന കൂടല്‍ക്കടവില്‍ മഴക്കാലം കഴിഞ്ഞ്‌ ജലനിരപ്പ്‌ താഴ്‌ന്നു തുടങ്ങുന്നതോടെ സഞ്ചാരികളുടെ വരവായി. മഴക്കാലത്ത്‌ പുഴയില്‍ വെള്ളം കയറുന്നതിനാല്‍ ദ്വീപിലേക്ക്‌ ആര്‍ക്കും പ്രവേശനമില്ല.

അപൂര്‍വ്വ സസ്യജാലങ്ങളുടെയും ദേശാടന പക്ഷികളുടെയും ആശ്രയകേന്ദ്രം കൂടിയാണ്‌ ഈ ദ്വീപ്‌. കബനിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന കുറുവയില്‍ അംബരചുംബികളായ പടുകൂറ്റന്‍ വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും സപുഷ്‌പികളായ കാട്ടുചെടികളും മുളങ്കാടുകളും ധാരാളമായുണ്ട്‌. ഇതില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുത്തശ്ശി മരങ്ങള്‍ വരെയുണ്ട്‌. വളഞ്ഞും പുളഞ്ഞും ഒഴുകുന്ന നദിയിലേക്ക്‌ ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന മരങ്ങളും ഇവിടുത്തെ വ്യത്യസ്‌ത കാഴ്‌ചയാണ്‌. പ്രകൃതിയൊരുക്കിയ സുന്ദരലോകമായ ഈ വിനോദ സഞ്ചാരകേന്ദ്രത്തിലൂടെ മണിക്കൂറുകള്‍ ചെലവഴിച്ചാല്‍ മാത്രമേ കാനനക്കാഴ്‌ച്ചകള്‍ മുഴുവനായും കണ്ട്‌ ആസ്വദിക്കാനാകു. പുഴ കടന്നെത്തുന്ന സഞ്ചാരികള്‍ക്ക്‌ അനേകം വഴികളില്‍ ഏതും തെരഞ്ഞെടുക്കാം. ഓരോ വഴികളിലും വൈവിധ്യങ്ങളായ കാഴ്‌ച്ചകളാണ്‌ സഞ്ചാരികള്‍ക്ക്‌ കാണാനാവുക. കര്‍ണ്ണാടക, ആന്ധ്ര, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ്‌ കൂടുതലായി സഞ്ചാരികള്‍ ഇവിടെയെത്തുന്നത്‌. വനം വകുപ്പിന്റെ കീഴിലുള്ള വനസംരക്ഷണ സമിതിയും ജില്ലാ ടൂറിസം വകുപ്പും സംയുക്തമായാണ്‌ ഇവിടെയത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത്‌. വിദേശികളായ സഞ്ചാരികള്‍ക്ക്‌ 150 രൂപയും മറ്റുള്ളവര്‍ക്ക്‌ 80 രൂപയുമാണ്‌ പ്രവേശന ഫീസായി ഈടാക്കുന്നത്‌. ക്യാമറയ്‌ക്ക്‌ 50 രൂപയും ചാര്‍ജ്‌ ഈടാക്കുന്നുണ്ട്‌.

വിദ്യാലയങ്ങളില്‍ നിന്നും കോളേജുകളില്‍ നിന്നും സാക്ഷ്യപ്പെടുത്തുന്ന കത്തുമായി എത്തുന്നവര്‍ക്ക്‌ ഫീസിളവ്‌ അനുവദിക്കും. ഏതായാലും കുറുവാ ദ്വീപ്‌ സഞ്ചാരികള്‍ക്ക്‌ തുറന്നു നല്‍കുന്നതോടെ അവധിക്കാലം ചെലവിടാനെത്തുന്നവര്‍ക്ക്‌ പ്രകൃതിയെ അടുത്തറിയാന്‍ അവസരമൊരുക്കി പുത്തന്‍ അനുഭവമാകും പകരുക.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

മറ്റുവാര്‍ത്തകള്‍

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കെ.പി ചിത്രഭാനു നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നല്‍കി പ്രത്യേക അന്വേഷണ സംഘം

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു

ലക്ഷ്മി കെ. നായര്‍ നിര്യാതനായി

ചതുര്‍വിധ ഉപാധികളിലൂടെ കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

കോഴിക്കോട് ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies