തിരുവനന്തപുരം: ആറുമാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെട്ട തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ നഗര ഗ്രാമ പ്രദേശങ്ങളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. കോണ്‍ഗ്രസ് ഉള്‍പ്പെട്ട യു.ഡി.എഫ് സഖ്യത്തിന് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. അതേസമയം ബിജെപി പലയിടത്തും അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ചവെച്ചത്. തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്താണ്. ഇവിടെ എല്‍.ഡി.എഫിന് 42ഉം ബി.ജെപിക്ക് 34ഉം യു.ഡി.എഫിന് 21ഉം സീറ്റുകളാണ് ലഭിച്ചത്.
പാലാ നഗരസഭയില്‍ പി സി ജോര്‍ജിന്റെ കേരളകോണ്‍ഗ്രസ്സ് (സെക്യുലാര്‍) ഒരു സീറ്റില്‍ ജയിച്ചു. എന്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന പെരുന്നയില്‍ രണ്ട് സീറ്റില്‍ ബിജെപി ജയിച്ചു.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സ്വന്തം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. അവിടെ ബിജെപി മൂന്നാംസ്ഥാനത്താണ്.
Discussion about this post