തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായിക്കുറക്കാനും മെച്ചപ്പെട്ട ട്രാഫിക് സംസ്‌കാരം സൃഷ്ടിക്കാനും വെള്ളയമ്പലം മുതല്‍ ശാസ്തമംഗലം വരെയുള്ള റോഡ് ഭാഗം മാതൃക റോഡാക്കുന്നു. നവംബര്‍ ഒമ്പതിന് ഇത് പ്രഖ്യാപിക്കും. ഈ റോഡില്‍ ആവശ്യമായ എല്ലാ ട്രാഫിക് ചിഹ്നങ്ങളും അടയാളങ്ങളും രേഖപ്പെടുത്തും.
പാര്‍ക്കിംഗ് ശാസ്ത്രീയമായരീതിയില്‍ ക്രമീകരിക്കും. സ്പീഡ് നിയന്ത്രണം, ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ്, ഇവ ശരിയാംവണ്ണം ഉപയോഗിക്കുന്നുണ്ടോയെന്നും, ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു എന്നും ഉറപ്പുവരുത്തും. ലഘുലേഖകള്‍ വഴിയും മെഗാഫോണില്‍ക്കൂടിയും റോഡ് ഉപയോക്താക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍ പറഞ്ഞ ഗതാഗത പദ്ധതിയോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും താഴെപറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം. ഫോണ്‍: 1099, 9497987001/002, 0471-2558731/32.












