തിരുവനന്തപുരം: പൂഞ്ഞാര് എം.എല്.എ പി.സി ജോര്ജിനെ 2015 ജൂണ് മൂന്ന് മുതല് മുന്കാല പ്രാബല്യത്തോടെ കൂറുമാറ്റ നിരോധനനിയമപ്രകാരം സ്പീക്കര് അയോഗ്യനാക്കി. പതിമൂന്നാം നിയമസഭയുടെ കാലാവധി പൂര്ത്തിയാകുന്നത് വരെയാണ് അയോഗ്യത. എന്നാല് തിരഞ്ഞെടുപ്പില് മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും സ്പീക്കര് അറിയിച്ചു.
മുന്കാല പ്രാബല്യത്തോടെ അയോഗ്യനാക്കുന്നതിനാല് കഴിഞ്ഞ ദിവസം ജോര്ജ് സമര്പ്പിച്ച രാജിക്ക് പ്രസക്തിയില്ലെന്ന് സ്പീക്കര് ശക്തന് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
കൂറുമാറ്റ നിയമപ്രകാരം തന്നെ അയോഗ്യനാക്കിയ നടപടി നിയപരമായി പരിശോധിക്കുമെന്ന് പി സി ജോര്ജ്ജ് പറഞ്ഞു.













