തിരുവനന്തപുരം: ക്വാമി ഏകതാ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 19 വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ജീവനക്കാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും. മന്ത്രി രമേശ് ചെന്നിത്തല ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
അന്നേ ദിവസം ജില്ലാ ഭരണകൂടങ്ങള്‍ എല്ലാ ജില്ലയിലും മതേതര, വര്‍ഗീയവിരുദ്ധ, അഹിംസാ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പരിപാടികളും സംഘടിപ്പിക്കും. നവംബര്‍ ഇരുപത് ന്യൂനപക്ഷ ക്ഷേമദിനമായും 21 ഭാഷാ മൈത്രി ദിനമായും 22 ദുര്‍ബല ജനവിഭാഗങ്ങളുടെ ദിനമായും 23 സാംസ്‌കാരിക ഐക്യദിനമായും 24 വനിതാ ദിനമായും 25 സംരക്ഷണ, പതാകാദിനമായും ആചരിക്കും. നവംബര്‍ 19 വ്യാഴാഴ്ച എടുക്കേണ്ട ദേശീയോദ്ഗ്രഥന പ്രതിജ്ഞയുടെ പൂര്‍ണ രൂപം ചുവടെ. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണ ബോധത്തോട് കൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവ മൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും മറ്റ് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.













Discussion about this post