Friday, September 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കായികം

കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി; തീരുമാനം അടുത്ത കാബിനറ്റില്‍ – മുഖ്യമന്ത്രി

by Punnyabhumi Desk
Nov 18, 2015, 04:59 pm IST
in കായികം

തിരുവനന്തപുരം: ദേശീയഗെയിംസ് ജോതാക്കള്‍ക്ക് നേരത്തെ നിശ്ചയിച്ച പ്രകാരം സര്‍ക്കാര്‍ ജോലി നല്‍കുന്ന തീരുമാനം അടുത്ത കാബിനറ്റില്‍ വയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മികച്ച കായിക താരങ്ങള്‍ക്കുളള ജീ.വി.രാജ അവാര്‍ഡ് വിതരണം മസ്‌കറ്റ് ഹോട്ടലില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയഗെയിംസ് വിജയകരമായി നടത്തിയത് കായികതാരങ്ങള്‍ക്കും കായികപ്രേമികള്‍ക്കും ആവേശം പകര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കായിക രംഗത്ത് പരമാവധി പ്രോത്സാഹനം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാവിഭാഗം ജി.വി.രാജ അവാര്‍ഡ് അന്താരാഷ്ട്ര കാനോയിംഗ് കയാക്കിംഗ് താരം ബെറ്റി ജോസിനും പുരുഷ വിഭാഗം ജി.വി.രാജ അവാര്‍ഡ് അന്താരാഷ്ട്ര ഹോക്കി താരം പി.ആര്‍. ശ്രീജേഷിനും മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ചു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ബെറ്റി ജോസഫിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അത്‌ലറ്റിക്‌സ് കോച്ച് ദ്രോണാചാര്യ ഒ.എം.നമ്പ്യാരും ഏറ്റുവാങ്ങി. മികച്ച കായിക പരിശീലകനുളള അവാര്‍ഡ് ബോക്‌സിങ് കോച്ച് ചന്ദ്രലാലും മികച്ച കായികാധ്യാപകന്‍ (കോളേജ് തലം) പാല അല്‍ഫോണ്‍സ് കോളേജിലെ തങ്കച്ചന്‍ മാത്യുവും മികച്ച കായിക അധ്യാപകന്‍ (സ്‌കൂള്‍ തലം) ഷിബി മാത്യു, മികച്ച കായിക നേട്ടം കൈവരിച്ച കോളേജിനുളള അവാര്‍ഡ് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജും മികച്ച കായിക നേട്ടം കൈവരിച്ച സ്‌കൂളിനുളള അവാര്‍ഡ് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസും ഏറ്റുവാങ്ങി. മാധ്യമ അവാര്‍ഡുകള്‍ ജോമിച്ചന്‍ ജോസ് (മലയാള മനോരജ, പി.വി.സുജിത്ത് (ദേശാഭിമാനി), സനില്‍ ഷാ (ഏഷ്യനെറ്റ്) എന്നിവരും മികച്ച കായിക പുസ്തകത്തിനുളള അവാര്‍ഡ് ഡോ.മുഹമ്മദ് അഷ്‌റഫും ഏറ്റുവാങ്ങി. കെ.മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി ബിനു ജോര്‍ജ്ജ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു

Share
Tweet
Send

Related News

കായികം

ഐപിഎല്‍ ട്വന്റി-20: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി

കായികം

ലോക ചെസ്: ഗുകേഷ് ജേതാവ്

കായികം

ഫുട്‌ബോള്‍ ചരിത്രത്തിന് പുതിയ അധ്യായം കുറിച്ച് അര്‍ജന്റീന

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies