തിരുവനന്തപുരം: സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ഹീറ്ററുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന സബ്‌സിഡി അനുവദിക്കുന്നു. അനെര്‍ട്ടിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് 2015-16 സാമ്പത്തിക വര്‍ഷം സ്ഥാപിക്കുന്ന ഫ്‌ളാറ്റ് പ്ലേറ്റ് കളക്ടര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ഹീറ്ററുകള്‍ക്ക് ഓരോ 100 ലിറ്റര്‍ പ്രതിദിനശേഷിക്കും 4000 രൂപ നിരക്കിലും ഇവാക്വുവേറ്റഡ് റ്റിയൂബ് കളക്ടര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ഹീറ്ററുകള്‍ക്ക് ഓരോ 100 ലിറ്റര്‍ പ്രതിദിനശേഷിക്കും 3000 രൂപ നിരക്കിലും സബ്‌സിഡി ലഭ്യമാകും.
പദ്ധതിക്കായുളള ഗുണഭേക്തൃ രജിസ്‌ട്രേഷനും, സബ്‌സിഡിക്ക് അപേക്ഷിക്കുന്നതിനും വേണ്ടിയുളള ഫാറങ്ങള്‍ അനെര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഗുണഭോക്തൃ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷനു വേണ്ടി അനെര്‍ട്ടിന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
Discussion about this post