തിരുവനന്തപുരം: 2015 ഓണത്തോടനുബന്ധിച്ച് സപ്‌ളൈകോ നടത്തിയ ശബരിമാവേലി ഓണസമ്മാനപദ്ധതിയുടെ കൂപ്പണുകള്‍ നറുക്കെടുത്ത് വിജയികളെ പ്രഖ്യാപിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ കൊച്ചി കടവന്ത്രയിലുള്ള സപ്‌ളൈകോ ഹെഡ്ഓഫീസില്‍ വച്ചാണ് നറുക്കെടുത്തത്.
സംസ്ഥാനതലത്തിലെ ഒന്നാം സമ്മാനമായ അഞ്ച് പവന്‍ ലഭിച്ചത് കൊല്ലം ജില്ലയിലെ ദേവദാസിനാണ് (കൂപ്പണ്‍ നമ്പര്‍ 132334). ഓരോ ജില്ലയിലെയും വിജയികളുടെ പേര് ചുവടെ കൊടുക്കുന്നു (ജില്ല, വിജയിയുടെ പേര്, കൂപ്പണ്‍ നമ്പര്‍ എന്ന ക്രമത്തില്‍): തിരുവനന്തപുരം – രമ്യാകൃഷ്ണന്‍ (148781), കൊല്ലം – വനജ (103484), പത്തനംതിട്ട – ബിനു (188646), ആലപ്പുഴ – ദിവാകരന്‍ (218781), കോട്ടയം – മിനു പി ഷാജി (161952), ഇടുക്കി – തോമസ് (196425), എറണാകുളം – എം ജെ വിനയന്‍ (230674), തൃശൂര്‍ – പ്രിയ (254720), പാലക്കാട് – ശിവശങ്കരന്‍ (242204), മലപ്പുറം – രേഖ (256308), കോഴിക്കോട് – നസീര്‍ (275903), വയനാട് – ഷൈനി മനോജ് (294070), കണ്ണൂര്‍ – ശ്രീധരന്‍ നമ്പ്യാര്‍ (278215), കാസര്‍ഗോഡ് – ഇന്ദിര (289357) ജില്ലകളിലെ വിജയികള്‍ക്ക് ഓരോ പവന്‍ വീതമാണ് ലഭിക്കുക. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളില്‍ നിന്നും 1500 രൂപയില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയവര്‍ക്കാണ് കൂപ്പണുകള്‍ നല്കിയിരുന്നത്. ഒരുലക്ഷത്തി അയ്യായിരം പേര്‍ക്കാണ് കൂപ്പണുകള്‍ വിതരണം ചെയ്തത്. വിജയികള്‍ കൂപ്പണുകളുമായി അതത് വില്പനശാലകളെ സമീപിക്കണമെന്ന് സപ്‌ളൈകോ മാര്‍ക്കറ്റിംഗ് മാനേജര്‍ അറിയിച്ചു.
Discussion about this post