വാഷിങ്ടണ്‍: പാകിസ്താന്റെ ശേഖരത്തില്‍ ഇപ്പോള്‍ 110 ആയുധങ്ങളുണ്ടെന്ന് ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ ചിലത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.
ആയുധ നിര്‍മാണത്തിനാവശ്യമായ യുറേനിയത്തിന്റെയും പ്ലൂട്ടോണിയത്തിന്റെയും ഉത്പാദനവും പാകിസ്താന്‍ കൂട്ടിയെന്ന് അന്താരാഷ്ട്ര സുരക്ഷയെപ്പറ്റി പൊതുജനങ്ങള്‍ക്ക് അറിവുകൊടുക്കാനായി സ്ഥാപിതമായ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്‍റര്‍നാഷണല്‍ സെക്യൂരിറ്റി അധ്യക്ഷന്‍ ഡേവിഡ് ഓള്‍ബ്രൈറ്റിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. പാകിസ്താന്‍ വികസിപ്പിച്ചെടുത്ത 2500 കിലോമീറ്റര്‍ ദൂര പരിധിയുള്ള ഷഹീന്‍ രണ്ട് മിസൈല്‍ വിക്ഷേപണത്തിന് തയ്യാറായിരിക്കുകയാണ്. കരയില്‍ നിന്നും ആകാശത്തില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ആണവായുധങ്ങളും പാകിസ്താന്റെ പക്കലുണ്ടെന്ന്‌റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നാല് വര്‍ഷം മുമ്പ് 30-40 ആണവായുധങ്ങളുണ്ടായിരുന്ന പാകിസ്താന്റെ ശേഖരത്തില്‍ ഇപ്പോള്‍ 110 ആയുധങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Discussion about this post