തിരുവനന്തപുരം:അമിത വേഗത്തില്‍വന്ന സ്വകാര്യബസ് ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. കോരാണിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് വന്ന ഐശ്വര്യ എന്ന സ്വകാര്യ ബസ് വൈകിട്ട് അഞ്ചേ മുക്കാലോടെയാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.












