ധാക്ക: സമരസേനാനികളെ കൂട്ടക്കൊല നടത്തിയ കേസില്‍ രണ്ട് നേതാക്കളെ ബംഗ്ലാദേശ് തൂക്കിക്കൊന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് സലാവുദ്ദീന്‍ ഖാദര്‍ ചൗധരി, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ് എന്നിവരെയാണ് തൂക്കിക്കൊന്നത്.
1971 ല്‍ ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്താന്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് കൂട്ടക്കൊല നടത്തിയത്. ശനിയാഴ്ച രാത്രി 12.55 ന് ധാക്ക സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്.
Discussion about this post