മലപ്പുറം: ഐക്കരപ്പടിക്ക് സമീപം ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. ബസ് യാത്രക്കാരായ മട്ടന്നൂര്‍ സ്വദേശികളായ രവീന്ദ്രന്‍ (54), ഓമന (42), ദേവി (67), സൂര്യ (13) അതുല്‍ (10) എന്നിവരാണ് മരിച്ചത്. സേലത്ത് വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം മട്ടന്നൂരിലേക്കു മടങ്ങുകയായിരുന്ന ബസ് യാത്രക്കാരാണ് അപകടത്തില്‍പെട്ടത്.
അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്തോളം പേരുടെ നിലഗുരുതരമാണ്. ബസില്‍ ഡ്രൈവര്‍ അടക്കം 32 പേരാണ് ഉണ്ടായിരുന്നത്.












