

lതിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 9-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി നവംബര്‍ 24ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ മഹാസമാധി പൂജ നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന മഹാസമാധി പൂജയില്‍ ശ്രീനീലകണ്ഠവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികളും ആശ്രമബന്ധുക്കളും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.
വൈകുന്നേരം 6.30ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ സഹസ്രദീപദര്‍ശനം നടന്നു.












