ശബരിമല: ശബരിമല തീര്‍ഥാടകരുടെ പരാതി പരിഹാരത്തിനായി ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ പ്രവര്‍ത്തനമാരംഭിച്ചു. തീര്‍ഥാടകരോട് ഹോട്ടലുകളിലും കടകളിലും അമിത വില ഈടാക്കുകയോ ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നതിന് അമിത ചാര്‍ജ് വാങ്ങുകയോ, വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ ടോള്‍ ഫ്രീ നമ്പരില്‍ പരാതി അറിയിക്കാം.
പമ്പയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ടോള്‍ ഫ്രീ നമ്പര്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പമ്പയിലെ കടയില്‍ പതിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ കടകളും ടോയ്ലറ്റുകളും നമ്പര്‍ സഹിതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതി അറിയിക്കുമ്പോള്‍ പരാതിയുള്ള കടയുടെ നമ്പര്‍ സഹിതം പരാതിപ്പെട്ടാല്‍ സ്ഥാപനത്തിനെതിരെ ഉടന്‍ നടപടിയെടുക്കാനാവും.
1800-425-1606 നമ്പരിലാണ് പരാതി അറിയിക്കേണ്ടത്. പരാതികള്‍ തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ റിക്കാര്‍ഡ് ചെയ്യും. ഈ പരാതി പമ്പയിലെ ഡ്യൂട്ടി മജിസ്ട്രേറ്റിന് മൊബൈല്‍ സന്ദേശം വഴി ഉടന്‍ ലഭ്യമാക്കും. ഡ്യൂട്ടി മജിസ്ട്രേറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി കൈമാറിയാല്‍ മിനിട്ടുകള്‍ക്കകം നടപടി ഉറപ്പ്. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും പരാതി സ്വീകരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഐ.ടി മിഷനാണ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിരിക്കുന്നത്.
പമ്പയിലും സന്നിധാനത്തും നിലയ്ക്കലുമുള്ള എല്ലാ കടകളിലും ഹോട്ടലുകളിലും ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post