തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തിലുള്ള മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കോടതിയിലേക്ക്. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് വി.എസ് കോടതിയെ സമീപിക്കുന്നത്. ഇന്നു രാവിലെ 11ന് തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ നേരിട്ടെത്തിയാണ് വി.എസ്. ഹര്‍ജി നല്‍കുന്നത്.
ശനിയാഴ്ച വെള്ളാപ്പള്ളിയുടെ സമത്വം മുന്നേറ്റ യാത്ര തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് വി.എസ് ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ പദ്ധതിയായ മൈക്രോഫിനാന്‍സില്‍ നിന്ന് വായ്പയെടുത്ത് വഞ്ചിതരായെന്ന പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
അതേസമയം തനിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കേസു കൊടുക്കുന്നതിനെ ഭയപ്പെടുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആരോപണങ്ങള്‍ വി.എസ് തെളിയിക്കണമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.
മൈക്രോഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട് വി.എസ് നേരിട്ട് കോടതിയില്‍ ഹാജരാകുമെന്ന വാര്‍ത്തയോട് കൊല്ലത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.













Discussion about this post