തിരുവനന്തപുരം: ചെന്നൈ നഗരത്തിലെ വെള്ളപ്പൊക്ക മേഖലയില്‍ കുടുങ്ങിയവരെ കേരളത്തില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.
ചെന്നൈയില്‍ നിന്നും ഓരോ മണിക്കൂറിലും തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും ബസ് സര്‍വീസുകള്‍ ഇന്ന് (ഡിസംബര്‍ അഞ്ച്) രാവിലെ ഒന്‍പത് മണി മുതല്‍ ആരംഭിക്കും. ഈ സൗകര്യ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (എസ്.ഇ.റ്റി.സി) കോയംബേഡ് സി.എം.സി സ്റ്റാന്റിലെ നാല്, അഞ്ച് ബസ് ബേകളില്‍ എത്തിച്ചേരണം. ഇതുമായി ബന്ധപ്പെട്ട വിശദാംശത്തിന് ചെന്നൈയില്‍ ക്യാമ്പ് ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുമായും തിരുവനന്തപുരം, തൃശൂര്‍ ഡിപ്പോകളുമായും ബന്ധപ്പെടാം. കൂടാതെ തിരുവനന്തപുരം സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലും വിശദാംശം ലഭിക്കും. ചെന്നൈ എഗ്‌മോറിലുള്ള കേരളാ ഹൗസില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
മൊബൈല്‍ : 9444186238, ലാന്‍ഡ് ഫോണ്‍ – 044 – 28293020. ബന്ധപ്പെടേണ്ട മറ്റ് നമ്പരുകള്‍ : തിരുവനന്തപുരം ഡി.റ്റി.ഒ – 9495099902, തൃശൂര്‍ ഡി.റ്റി.ഒ – 9495099909, പാലക്കാട് ഡി.ടി.ഒ – 9495099910, ചെന്നൈ ഇന്‍സ്‌പെക്ടര്‍ ജയരാജ് – 9449020305, തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂം നമ്പര്‍ – 9447071014













Discussion about this post