തിരുവനന്തപുരം: ജലവിഭവ വകുപ്പിലെ എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് ഒരു ലക്ഷം ബോട്ടില്‍ കുപ്പിവെള്ളം ചെന്നൈയിലേക്ക് എത്തിക്കുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ കുപ്പിവെള്ളം പത്ത് ട്രക്കുകളിലായാണ് ചെന്നൈയില്‍ എത്തിക്കുന്നത്. ഇതിന്റെ ഫ്‌ളാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു.












