Wednesday, April 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ അധിക കൗണ്ടര്‍

by Punnyabhumi Desk
Dec 9, 2015, 06:06 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എല്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും നിലവില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകള്‍ക്ക് പുറമെ മൂന്നാമത് ഒരു കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് എല്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും ഏറ്റവും കുറഞ്ഞത് മൂന്ന് കൗണ്ടറും സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ ഒരു കൗണ്ടറും ഫാസ്റ്റ് ട്രാക്ക് കൗണ്ടറായി പ്രവര്‍ത്തിപ്പിക്കണം.

ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ രാവിലെ 10.30 മുതല്‍ ഒരുമണി വരെയും ഉച്ചയ്ക്ക് 2.15 മുതല്‍ 4.30 വരെയും സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 4.30 വരെയും ആയിരിക്കും. ഫാസ്റ്റ് ട്രാക്ക് കൗണ്ടറിനാവശ്യമായ സാമഗ്രികള്‍ ഉണ്ടെന്ന് ബന്ധപ്പെട്ട ഓഫീസര്‍ ഉറപ്പു വരുത്തണം. ഫാസ്റ്റ് ട്രാക്ക് കൗണ്ടര്‍ വഴി എടുക്കുന്ന അപേക്ഷകളുടെ എണ്ണം എത്രയെന്ന് നിജപ്പെടുത്താന്‍ പാടുള്ളതല്ല. ഫാസ്റ്റ് ട്രാക്ക് കൗണ്ടറില്‍ നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ കൗണ്ടര്‍ സമയത്ത് കൗണ്ടറില്‍ നിന്നും എഴുന്നേറ്റ് പോയി മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പാടില്ല. ഫാസ്റ്റ് ട്രാക്ക് കൗണ്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒരു ഓഫീസ് അറ്റന്‍ഡന്റിനെ ചുമതലപ്പെടുത്തണം. ഫാസ്റ്റ് ട്രാക്ക് കൗണ്ടറില്‍ നിയമിച്ചിട്ടുള്ള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൗണ്ടര്‍ പ്രവര്‍ത്തന സമയത്ത് ഓഫീസില്‍ നിന്നും പുറത്ത് പോകാന്‍ പാടില്ല. ഈ ഉദ്യോഗസ്ഥനെ കൂടാതെ ഓഫീസിലുള്ള മറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ റീജിയണല്‍/ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരും ഫാസ്റ്റ് ട്രാക്ക് കൗണ്ടര്‍ വഴിയുള്ള അപേക്ഷകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കേണ്ടതാണ്. ഫാസ്റ്റ് ട്രാക്ക് കൗണ്ടര്‍ വഴി സേവനം ലഭ്യമാകുന്നതിന് പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കണമെന്നും ഈ-പേയ്‌മെന്റ്, ഇ-ട്രഷറി വഴി ഫീസ് അടയ്ക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണം. എന്നാല്‍ ഇത്തരത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിച്ചില്ല എന്ന കാരണത്തില്‍ ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകള്‍ വഴി സേവനം നിഷേധിക്കാന്‍ പാടില്ല. ഇതിനായി ഓഫീസില്‍ ഫീസ് സ്വീകരിക്കാം. നിസാര കാരണങ്ങള്‍ കാണിച്ച് സേവനങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. ലഘുവായ ന്യൂനതകളുള്ള അപേക്ഷകള്‍ അന്നേ ദിവസം വീണ്ടും പരിഗണിക്കണം. സ്മാര്‍ട്ട് മൂവിലുള്ള ന്യൂനതകള്‍ കാരണം അപേക്ഷകള്‍ നിരസിക്കാന്‍ പാടില്ല. ഈ ന്യൂനതകള്‍ ഓഫീസില്‍ തന്നെ പരിഹരിച്ച് അപേക്ഷയില്‍ തീര്‍പ്പ് കല്പിക്കണം. സംസ്ഥാനത്തിനകത്ത് ഒരു ഓഫീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനം മറ്റൊരു ഓഫീസിനു കീഴിലുള്ള വ്യക്തി വാങ്ങിയാലും അപേക്ഷകള്‍ ഫാസ്റ്റ് ട്രാക്ക് കൗണ്‍#്ടര്‍ വഴി പേര് മാറ്റി കൊടുക്കണം. ഇതിനായി വകുപ്പിന്റെ വെബ്‌സൈറ്റ് വഴി വാഹനത്തിന്റെ വിശദാംശം പരിശോധിക്കണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി വാഹനം വിറ്റ വ്യക്തിക്കോ വാഹനം വാങ്ങിയ വ്യക്തിക്കോ ഫാസ്റ്റ് ട്രാക്ക് കൗണ്ടര്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി രണ്ട് കൂട്ടരും കൂടി വരേണ്ടതില്ല. ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകള്‍ വഴിയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അതിവേഗം ലഭ്യമാകുന്നത് പ്രോത്സാഹിപ്പിക്കണം. ഈ കൗണ്ടറുകള്‍ വഴി ഏജന്റ്മാരോ ഇടനിലക്കാരോ അപേക്ഷകള്‍ സമര്‍പ്പിക്കുന്നില്ലായെന്ന് കൗണ്ടറിലെ ഉദ്യോഗസ്ഥരും റീജിയണല്‍/ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാരും ഉറപ്പുവരുത്തണം.

ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൗണ്ടറുകള്‍ പരിശോധിക്കേണ്ടതും ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കേണ്ടതുമാണെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies