തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള നടപടികള്‍ ഈ മാസം (2015 ഡിസംബര്‍) നടക്കും. ഇതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എല്ലാ കുടുംബങ്ങളിലും സന്ദര്‍ശനം നടത്തി ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കും. സംസ്ഥാനത്തെ എല്ലാ സ്ഥിര താമസക്കാരും ഉദ്യോഗസ്ഥരുടെ പക്കലുള്ള രേഖകള്‍ പരിശോധിച്ച് എന്‍.പി.ആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബാംഗങ്ങളുടെ വിവരങ്ങള്‍, മരണപ്പെട്ട ആളുകളുടെ വിവരങ്ങള്‍, നവജാത ശിശുക്കള്‍ ഉള്‍പ്പെടെ പുതിയ അംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. കുടുംബാംഗങ്ങളുടെ ആധാര്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വിവരശേഖരണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും പരിശോധനയ്ക്ക് ആവശ്യമായ രേഖകള്‍ മുന്‍കൂട്ടി കരുതിവച്ച് ഉദ്യോഗസ്ഥരുമായി സഹകരിക്കണം













Discussion about this post