തിരുവനന്തപുരം: ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, ട്രെയിനിംഗ് കോളേജുകള്‍, മ്യൂസിക് കോളേജുകള്‍, സംസ്‌കൃത കോളേജുകള്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജുകള്‍ എന്നിവിടങ്ങളിലെയും കോളേജ് വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ ജോലി ചെയ്യുന്ന ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകള്‍, ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജുകളിലെയും അധ്യാപകരില്‍ നിന്നും 2016-17 വര്‍ഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. 2016 ജനുവരി 30 ന് അഞ്ച് മണിക്കകം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ലഭിക്കത്തക്കവിധത്തില്‍ സ്ഥാപനമേധാവികള്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. പൊതുസ്ഥലംമാറ്റത്തിനുള്ള സര്‍ക്കുലറും അപേക്ഷാഫോറവും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായwww.collegiateedu.kerala.gov.in ല്‍ ലഭിക്കും.
Discussion about this post