തൃശൂര്‍: റബറിനെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തിലുള്ള പ്രതിസന്ധിയാണു റബറിന്‍റെ വിലയിടിവിനു കാരണം. കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രശ്‌നം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കര്‍ഷകരെ സഹായിക്കുന്നതിനായാണ് ഇറക്കുമതിച്ചുങ്കം ഇതിനകം കൂട്ടിയത്. റബര്‍ കര്‍ഷകര്‍ക്കു ന്യായവില ലഭ്യമാക്കാനുള്ള നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post