പെഷവാര്‍: പാകിസ്ഥാനില്‍ ആഴ്ചച്ചന്തയില്‍ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ ബോംബ് സ്ഫോടനത്തില്‍ 23 പേര് കൊല്ലപ്പെട്ടു. വടക്ക്-പടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രമേഖലയിലെ പഴയ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഖുറാമിലെ എഡിഗ ചന്തയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 55 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 15 പേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post