തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരം പുതിയതായി രണ്ടായിരം കിലോ മീറ്റര്‍ റോഡുകള്‍ അനുവദിച്ചതായും മുമ്പ് അനുവദിച്ചവയില്‍ ഇനി പൂര്‍ത്തിയാക്കാനുള്ള റോഡുകള്‍ക്ക് 450 കോടി രൂപ അനുവദിക്കാമെന്നക്ക കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി ചൗധരി ബീരേന്ദര്‍ സിംഗ് അറിയിച്ചതായും ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
പദ്ധതിയ്ക്ക് ഈ വര്‍ഷം അനുവദിച്ച അന്‍പത്തിയാറ് കോടി രൂപ അപര്യാപ്തമാണെന്നും മൊത്തം 450 കോടി രൂപ ആവശ്യമാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 11 ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം തുക അനുവദിച്ചത്.












