Sunday, August 30, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അയ്യപ്പന്മാര്‍ക്ക്‌ ആശ്വാസമായി അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങള്‍

by Punnyabhumi Desk
Dec 16, 2015, 05:52 pm IST
in കേരളം

തിരുവനന്തപുരം: പമ്പ മുതല്‍ സന്നിധാനം വരെയുള്ള ശരണപാതയിലെ അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങള്‍ (എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍) അയ്യപ്പന്മാര്‍ക്ക്‌ കൈത്താങ്ങാവുന്നു. മലകയറുമ്പോള്‍ തീര്‍ഥാടകര്‍ക്കുണ്ടാകുന്ന ഹൃദയാഘാതമടക്കമുള്ള ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്ക്‌ ഉടനടി വൈദ്യസഹായം ലഭ്യമാക്കുകയും വിലപ്പെട്ട ജീവന്‍ രക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലാണ്‌ സേഫ്‌ ശബരിമല പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്‌, അയ്യപ്പസേവാസംഘം, ബിഎസ്‌എന്‍എല്‍, ദേവസ്വം ബോര്‍ഡ്‌, വനം വകുപ്പ്‌ എന്നിവയുമായി സഹകരിച്ച്‌ പമ്പ മുതല്‍ സന്നിധാനം വരെ 24 അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങള്‍ തുറന്നിട്ടുള്ളത്‌.

ഇതുവരെ 36,327അയ്യപ്പന്മാര്‍ അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തി. പരിശീലനം ലഭിച്ച നഴ്‌സിംഗ്‌ വിദ്യാര്‍ഥികളും അയ്യപ്പസേവാ സംഘത്തിന്റെ സന്നദ്ധ പ്രവര്‍ത്തകരുമാണ്‌ അടിയന്തിര വൈദ്യസഹായ കേന്ദ്രത്തില്‍ അയ്യപ്പന്മാര്‍ക്ക്‌ പ്രഥമശുശ്രൂഷ നല്‍കുന്നത്‌. ഓക്‌സിജന്‍ അടക്കം ജീവന്‍ രക്ഷിക്കുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും സ്‌ട്രച്ചറും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളുമായി 04735-203232 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പരില്‍ ബന്ധപ്പെടാം. പമ്പ ഗവണ്‍മെന്റ്‌ ആശുപത്രി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ്പ്‌ലൈനില്‍ നിന്നും ആറു ഭാഷകളില്‍ തീര്‍ഥാടകര്‍ക്ക്‌ ഉടനടി സേവനം ലഭിക്കും. സന്നിധാനം, അപ്പാച്ചിമേട്‌, ചരല്‍മേട്‌, നീലിമല, പമ്പ എന്നിവിടങ്ങളിലെ ആശുപത്രികളും 24 അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളുമായും ബന്ധിപ്പിച്ചാണ്‌ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിക്കുന്നത്‌.

ശരണപാതയില്‍ വൈദ്യസഹായം ആവശ്യമുണ്ടെന്ന വിവരം ലഭിച്ചു കഴിഞ്ഞാല്‍ അയ്യപ്പസേവാ സംഘത്തിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ സ്‌ട്രച്ചറുമായി എത്തി ഉടന്‍ തന്നെ തീര്‍ഥാടകനെ അടുത്തുള്ള അടിയന്തിര വൈദ്യസഹായ കേന്ദ്രത്തിലെത്തിക്കുകയും ജീവന്‍രക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. തുടര്‍ന്ന്‌ അടുത്തുള്ള ആശുപത്രിയിലേക്കും മാറ്റും.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies